ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കേരള ഹൗസിൽനിന്ന് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. ......
ജന്തർ മന്തർ 2.0 സമരം നയിക്കാൻ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കള്‍ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം.
എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാജ്യത്തെ യുവാക്കളെ മോദി ഭയപ്പെടുകയാണെന്നും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ......
ജബൽപൂർ: മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (OBC) സംവരണം 14 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർത്തിയ 2019-ലെ ഭേദഗതി മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി. വർധിപ്പിച്ച ക്വാട്ടയ്ക്ക് ആവശ്യമായ കാരണങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
ഹരജികൾ പരിഗണിച്ച ജസ്റ്റിസ് ആനന്ദ് പഥക്, ജസ്റ്റിസ് വിനയ് സരാഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി:ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തെ സ്തംഭിപ്പിച്ചേക്കാമായിരുന്ന കടുത്ത ഗതാഗത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ. ട്രെയിൻ സർവീസുകളും ഡൽഹി മെട്രോയും പൂർണ്ണമായി അടച്ചുപൂട്ടുന്നത് ഒഴിവാക്കിക്കൊണ്ട്, നിയന്ത്രിതമായി സർവീസ് നടത്താൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി.
ഇന്ന് നിശ്ചയിച്ച പ്രതിഷേധങ്ങളുടെ പേരിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടാനും പ്രധാന ട്രെയിനുകൾ റദ്ദാക്കാനുമായിരുന്നു അധികാരികളുടെ തീരുമാനം. ......

ന്യൂഡൽഹി: പതിനഞ്ച് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനും, നിയമപരമായി യോഗ്യതയുള്ള അംഗങ്ങളുടെ നിയമനം ഉറപ്പാക്കുന്നതിനുമുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 'എനർജി വാച്ച്ഡോഗ്' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയത്.
കമ്മീഷനുകളുടെ ഘടനയിലുള്ള ഒഴിവുകളും അപര്യാപ്തതകളും അവയുടെ റെഗുലേറ്ററി, അഡ്ജുഡിക്കേറ്ററി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും, ഇത് വൈദ്യുതി ഉപഭോക്താക്കൾക്ക് നിയമപരമായ പരിഹാരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 14, 21ആർട്ടിക്കിളുകളുടെയും, 2003-ലെ വൈദ്യുതി നിയമത്തിന്റെയും, 'ഗുജറാത്ത് സർക്കാറും യൂട്ടിലിറ്റി യൂസേഴ്സ് വെൽഫെയർ അസോസിയേഷനും' തമ്മിലുള്ള കേസിൽ 2008-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും നഗ്നമായ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിയമപരമായി യോഗ്യതയുള്ള ഒരു അംഗം ഉണ്ടായിരിക്കണമെന്നും തീർപ്പുകൽപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ ബെഞ്ചുകളിലും അങ്ങനെയൊരാൾ ഉൾപ്പെട്ടിരിക്കണമെന്നും ആ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിലെ അവസ്ഥ എടുത്തുകാട്ടിക്കൊണ്ട്, ചെയർപേഴ്സൺ, അംഗം (നിയമം), അംഗം (സാങ്കേതികവികം) എന്നീ മൂന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇത് കമ്മീഷന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
ആന്ധ്രാപ്രദേശിൽ നിയമപരമായ പശ്ചാത്തലമില്ലാത്ത, ധനകാര്യ വിഭാഗത്തിൽ നിന്നുള്ള ഒരു അംഗം മാത്രമാണ് കമ്മീഷൻ നടത്തിപ്പിലുള്ളതെന്നും, ചെയർപേഴ്സൺ, സാങ്കേതിക അംഗം എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കൂടാതെ പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, ജമ്മു കശ്മീർ - ലഡാക്ക് സംയുക്ത വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ എന്നിവിടങ്ങളിലെയും ഒഴിവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, മേഘാലയ, സിക്കിം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ജമ്മു കശ്മീരുമാണ് ഹർജിയുടെ പരിധിയിൽ വരുന്നത്.
വൈദ്യുതി നിയമത്തിലെ 82, 84, 85 വകുപ്പുകൾക്കും 2008-ലെ കോടതിവിധിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി കമ്മീഷനുകൾ രൂപീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് എനർജി വാച്ച്ഡോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമത്തിലെ 142-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ നീതി പ്രാപ്തി, അനന്തമായി നീളുന്ന നിയമനങ്ങളെ ആശ്രയിച്ചാകാൻ പാടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ......
ജയ്പൂർ: ജയിലിലെ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് കൊലക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് വനിതാ തടവുകാരെ സ്വന്തം ഫ്ലാറ്റിലെത്തിച്ച് ശുചീകരണ ജോലികൾ ചെയ്യിപ്പിച്ചെന്ന കേസിൽ വനിതാ ജയിലർ അറസ്റ്റിൽ. അജ്മീർ സെൻട്രൽ ജയിലിലെ ജയിലറായ ദിവ്യ ചൗധരിയെയാണ് രണ്ടുമാസത്തോളം ഒളിവിൽ കഴിഞ്ഞതിനു ശേഷം കോട്ടയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു തങ്ങളുടെ വാദം തള്ളിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിൽ. രാഷ്ട്രപതി ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. ......
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും ആശങ്കയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തിയ ഇന്ത്യാസഖ്യത്തിന്റെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ചാണ് വിജയ് ചൗക്കിൽ തടഞ്ഞത്. ......
ചെന്നൈ/കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്കും തമിഴക വെട്രി കഴകത്തിനും (ടിവികെ) മികച്ച നേട്ടം. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോൾ തമിഴ്നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളും ടിവികെ പിടിച്ചെടുത്തു. ......